ആയുർവ്വേദം ജീവനും ആത്മാവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ആയുസ്സിന്റെ ശാസ്ത്രമാണ്.കുറേ ജീവിച്ചു എന്നതല്ല അതെങ്ങനെ ആയുർരേഖയുടെ നീളത്തോടൊപ്പം വിശ്വാസത്തിന്റെയും, മാനസികാവസ്തയുടെയും നിറവും, മണവും, ഗുണപരമായി പ്രസരിപ്പിച്ചു എന്നതിനെയാണു് ആയൂർവ്വേദാചാര്യന്മാർ സുപ്രധാനമായി കണ്ടതു്. ശരീരത്തിന്റെ ആന്തരികവും, ബാഹ്യവുമായ രണ്ടു വശങ്ങളുടെയും ജൈവീകമായ വളർച്ചയെ ആയൂർവ്വേദം ലക്ഷ്യം വെച്ചു. പൊതുവേ മനുഷ്യരിൽ ആന്തരീകത വളരുകയാണെങ്കിൽ ബാഹ്യതമ വിഷയങ്ങൾ തകരുകയും, അല്ലെങ്കിൽ ബാഹ്യമോടികൾ വളരുമ്പോൾ ആന്തരീക സത്യങ്ങൾ തകരുന്നു എന്നത് എക്കാലത്തെയും പ്രശ്നമാണു്. എന്നാൽ ആയുർവ്വേദത്തിന്റെ വൈദ്യശാസ്ത്ര മണ്ഡലം ആത്മാവിന്റെയും, ശരീരത്തിന്റെയും രസങ്ങളെ കൃമപ്പെടുത്തുകയും ചെയ്യുന്നു.
ആയുർവ്വേദ പാരമ്പര്യമുള്ള മണ്ണ് ഇന്ത്യയും അതിലുപരി കേരളവുമാണെങ്കിലും മറ്റു നാടുകൾക്കും അതിനോട് ബന്ധമുണ്ട്. അറേബ്യൻ ആയുർവ്വേദം അതിലൊന്നാണ്. ഏതാണ്ട് സുലൈമാൻ നബി(അ)നേക്കാളും അതിന്റെ തത്വങ്ങൾക്കു് പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ലുക്കു്മാനുൽ ഹക്കീം ഖോജാ (റ) എന്ന വരുടെ ചരിത്രവും, പാരമ്പര്യവും ആണ് ഇന്നത്തെ ആയുർവ്വേദത്തിന്റെയും, യൂനാനിയുടെയും എല്ലാം അടിസ്ഥാന തത്വവും, മാർഗ്ഗരേഖയും ഇസ്ലാമിക് ചരിത്ര താളൂകളിലും പല ഹദീസുകളിലും, അതിനെ പറ്റി തന്നെ ആ പുണ്യ പുരുഷന്റെ പേരിൽ ഖുർആനിൽ ഒരു അദ്ധ്യായം തന്നെ അവതരിക്കുകയും ചെയ്തു.ലുഖു്മാനുൽ ഹക്കീം ഖോജ (റ) വിന്റെ ചരിത്രത്തിൽ ആമഹാന്റെ (വലിയുള്ളാഹി) സ്വന്തം ജീവിതത്തിൽ ലോകരക്ഷിതാവുമായ നാഥന്റെ അഗാതമായ ഒരു പരീക്ഷണ (ത്യാഗം) വും അതിൽ നിന്നും നാഥന്റെ അനുഗ്രഹത്തോട് കൂടി കരകയറി വന്ന സംഭവവും ജനങ്ങളിൽ പ്രചരിക്കുകയും, അതിൽ കൂടി ഉയരങ്ങളുടെ പടവുകൾ കയറുകയും ചെയ്തു. അവരുടെ ചരിത്രത്തിൽ വളരെ രസകരമായ സംഭവങ്ങളും, അത്ഭൂതകരമായ സംഭവങ്ങളും പ്രതിപാദിക്കുന്നുണ്ട് അതിലൊന്ന് ഒരു കുഷ്ഠരോഗിയുടെ ചരിത്രമാണ്.
ഒരിക്കൽ ഒരു കുഷ്ഠരോഗി മഹാനവർകളുടെ ഹള്റത്തിൽ എത്തി. രോഗവിവരമെല്ലാം പറഞ്ഞു.മഹാനവർകൾ രോഗവിവരമെല്ലാം കേട്ട പാടെ കരിമൂർഖൻ വിഴുങ്ങിയ കരിന്തേളിനെ വിഴുങ്ങാൻ പറഞു. പാവം രോഗി വളരെയധികം നിരാശയോടെ മഹാനവർകളുടെ ഹള്റത്തിൽ നിന്ന് മടങ്ങി. എല്ലാവരാലും വെറുക്കപ്പെട്ട ആ പാവം എന്റെ രോഗത്തിന് അവസാന ആശ്രയമായ ഖോജയും കൈ ഒഴിഞ്ഞു എന്ന് കരുതി വളരെയധികം നിരാശയോടെ (മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് എന്ന് പറഞ്ഞ പോലെ) ഇനി ഒരു പ്രതിവിധിയും ഇല്ല എന്ന് കരുതി ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ച് ഒരു കൊക്കയുടെ സമീപത്ത് എത്തുകയും, മരണം മാത്രം മുമ്പിലുറപ്പിച്ച് അതിലേക്ക് ചാടുകയും ചെയ്തു. അവിടെയതാ (അള്ളാഹുവിന്റെ അപാരമായ ഖുദ്റത്ത്) ലുക്ക് മാനുൽ ഹക്കീം ഖോജ (റ) എന്ന വരുടെ കറാമത്ത് ആയി ആ രോഗിയുടെ മുമ്പിൽ അവതരിക്കുകയും ചെയ്തു. താഴ്ചയിലേക്കു് എടുത്തു ചാടിയ രോഗിക്ക് ഒന്നും സംഭവിക്കാതിരിക്കുകയും, മറിച്ച് കരിന്തേളിനെ വിഴുങ്ങുന്ന കരിമൂർഖന്റെ മുമ്പിലാണ് ചെന്നെത്തിയത്.കരിമൂർഖൻ വിഴുങ്ങിയ തേളിനേ തിരിച്ചു തുപ്പുകയും ചെയ്തു. ആ സമയത്ത് രോഗിക്ക് മഹാനവർകൾ മൊഴിഞ്ഞ പ്രതിവിധി ഓർമ്മ വരികയും, അങ്ങിനെ ആ തേളിനെ സ്വയം എടുത്ത് വിഴുങ്ങുകയും ചെയ്തു. അതോടെ അത്ഭുതമെന്നോണം അയാളുടെ ശരീരത്തിലുള്ള കുഷ്ടരോഗമെല്ലാം അപ്രത്യക്ഷമാവുകയും തിരിച്ച് അയാൾ സന്തോഷത്തോടെ മഹാനവർകളുടെ ഹള്റത്തിലേക്ക് മടങ്ങുകയും, നടന്ന സംഭവമെല്ലാം വിവരിക്കുകയും അങ്ങിനെ രണ്ട് പേരും റബ്ബിനെ സ്തുതിക്കുകയും ചെയ്തു. അൽഹംദുലില്ലാഹ്.
ലുഖ്മാനുൽ ഹക്കീം (റ) എന്നവരുടെ കോട്ടയെ പറ്റിയും, അവിടുത്തെ ശിഷ്യഗണങ്ങളെ പറ്റിയും ചരിത്ര താളുകളിൽ പ്രതിപാദിക്കുന്നുണ്ട്. ആ ചരിത്ര സത്യങ്ങളും മറ്റും അന്ത്യ പ്രവാചകൻ നബി (സ്വ അ) യുടെ കാലത്തോടു കൂടി പ്രവാചകന്റെ രോഗ സമക്ഷയും ചികിത്സാ തത്വങ്ങളും ഹദീസുകളിലൂടെയും, അറേബ്യൻ ആയുർവ്വേദ സിദ്ധാന്തങ്ങളുടെ വളർച്ചയും പരമാവധി വ്യാപിച്ചു. കരിഞ്ചീരകവും, ഉലുവയും, തേനും, ഇഞ്ചിയും, കുന്തിരിക്കവും, ചെങ്കർപ്പൂരവും, കുരുമുളകും, അമുക്കുരവും, അകിലുമെല്ലാം ഇഴ ചേർന്ന കേരളീയ ആയൂർവ്വേദത്തിന്റെ അടിസ്ഥാനങ്ങൾ പണ്ടേക്കു പണ്ടേ മനസ്സിലാക്കിയിരിന്നു.പ്രത്യോകിച്ചും തിരുനബി( സ്വ ) യുടെ പിൻഗാമികളായ അഹ് ലു ബൈത്തുകാർ.പല അറബിനാടുകളിൽ നിന്നും കടൽ കടന്ന് വന്ന് തങ്ങൾ കുടുംബങ്ങളിൽ പലർക്കും ആയുർവ്വേദ ചികിത്സാ ശാസ്ത്രത്തോട് നേരിട്ട് ബന്ധമുണ്ടായിരിന്നു. പാണക്കാട് തങ്ങന്മാരുടെയെല്ലാം പിതാമഹാനായ സയ്യിദ് മുഹ്ളാർ ശിഹാബുദ്ദീൻ (റ) തങ്ങളവർകളുടെ (മഖ്ബറ മലപ്പുറം വലിയങ്ങാടിയിൽ) ഇവരുടെ പുത്രൻ സയ്യിദ് ഹുസ്സൈൻ ആറ്റക്കോയ തങ്ങൾ (റ) അന്നത്തെ ചില പ്രത്യോക സഹചര്യത്തിൽ പാണക്കാട് എത്തിപ്പെടുകയും, അവിടത്തെ ചില പൗര പ്രമാണിമാരുടെ ആഗ്രഹപ്രകാരം പാണക്കാട് സ്ഥിര താമസമാക്കി. ഇവരെ ബ്രിട്ടീഷുകാർ നാട് കടത്തി. വെല്ലൂരിൽ ആണ് ഇവരുടെ മഖാം. ഇവരുടെ പിൻതലമുറകളാണ് ഇന്ന് പാണക്കാടുള്ള എല്ലാ തങ്ങന്മാരും. ഇവരുടെ ഒരു സംഭാവനയാണ് "സാദാത്ത് ആയൂർവ്വേദിക്ക് റിസർച്ച് സെന്റെർ"
ഇതിനു് പ്രചോദനമായത് പ്രവാചക പാരമ്പര്യത്തിന്റെ ശ്രേഷ്ടതയും, ലുക്കു്മാനുൽ ഹഖീം (റ) വിന്റെ ചരിത്ര പിൻബലവും പാരമ്പര്യമായി നടത്തി പോന്ന നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നൂറ്റാണ്ടിലധികമായി ഫലം ഉറപ്പിച്ച ചികിത്സാ രീതികളും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ മാനിച്ചും കാലഘട്ടത്തിന്റെ മാറ്റവും, വളർച്ചയും ഉൾകൊണ്ടും ഈ തങ്ങൾ പാരമ്പര്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടും, വരമായും, സിദ്ധിയായും, കഴിവുകളുടെ കേവലമായ അതിർ വരമ്പുകളെ മറികടന്ന് മരുന്നുകളുടെ സുതാര്യവും സുരക്ഷിതവുമായ നിർമ്മാണ രംഗത്തേക്കും ( സ്വന്തം മേൽനോട്ടത്തിൽ) വിപണന രംഗത്തേക്ക് പ്രവേശിക്കുവാനും തീരുമാനിച്ച് രൂപം കൊടുത്തതാണ് "പാണക്കാട് സാദാത്ത് ആയൂർവ്വേദിക്ക് റിസർച്ച് സെന്റർ"